News

അയ്മനം പഞ്ചായത്ത് വാർഡ് 15 ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ വാർഡായി ബഹുമാനപ്പെട്ട കേന്ദ്ര സാമൂഹ്യ ക്ഷേമ സഹ മന്ത്രി ശ്രീ കൃഷൻ പാൽ ഗുർജർ പ്രഖ്യാപിക്കുകയും വെബ് വെബ്സൈറ്റ്(www.digitalaymanam.com), അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ, മെംബേർസ് പോർട്ടൽ തുടങ്ങിയവ ഉദ്‌ഘാടനം ചെയ്യുകയും ചെയ്തു.

ആമുഖം

കോട്ടയം ജില്ലയിലാണ് അയ്മനം ഗ്രാമ പഞ്ചായത്ത് ഉൾപ്പെടുന്നത്. ആകെ 20 വാർഡുകളുള്ള പഞ്ചായത്തിൽ 12 വനിതാ അംഗങ്ങളുണ്ട്. പഞ്ചായത്തിലെ മുഴുവൻ അംഗങ്ങളുടെയും പ്രാഥമിക വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വെബ് സൈറ്റ് രൂപകൽപ്പന ചെയ്യുന്നതിലൂടെ പഞ്ചായത്തിന്റെ വികസന പദ്ധതികൾ വളരെ എളുപ്പത്തിൽ ജനങ്ങളിലേക്ക് എത്തിക്കുവാൻ സാധിക്കും. അതിനായി വാർഡ് 15 ലെ അംഗങ്ങളുടെ വിവര ശേഖരണം നടത്തുകയും അത് വിജയകരമായി പൂർത്തിയാക്കുവാൻ സാധിക്കുകയും ചെയ്തിട്ടുണ്ട്. വിവര സാങ്കേതിക വിദ്യയുടെ വളർച്ചക്കൊപ്പം നില്ക്കാനും അതിന്റെ പ്രയോജനങ്ങൾ ലഭ്യമാക്കുവാനും അയ്മനം പഞ്ചായത്തിലെ ഓരോ അംഗങ്ങളെയും സ്വാഗതം ചെയ്തുകൊള്ളുന്നു.

പ്രവർത്തന രീതി

അയ്മനം പഞ്ചായത്ത് 15 ആം വാർഡ് മെമ്പർ ശ്രീമതി ദേവകി യുടെ നേതൃത്വത്തിൽ രൂപീകരിച്ച വികസന സമിതിയുടെ പദ്ധതി പ്രകാരം, വാർഡിലെ ഓരോ കുടുംബത്തിലെയും അംഗങ്ങളുടെ വിവരങ്ങൾ നിശ്ചിത ഫോമിൽ ശേഖരിക്കുകയും, അവയെല്ലാം പ്രത്യേകം തയ്യാറാക്കിയ കമ്പ്യൂട്ടർ സോഫ്ട്‍വെയറിൽ സൂക്ഷിക്കുകയും ചെയ്തു. അതിലൂടെ വാർഡിലെ ഓരോ അംഗങ്ങളുടെയും വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുവാൻ വാർഡ് മെംബെർക്ക് സാധ്യമാണ്. അയ്മനം പഞ്ചായത്തിൽനിന്നും അനുവദിക്കുന്ന ആനുകൂല്യങ്ങൾ ക്രമീകരിക്കുന്നതിനും, അവ ലഭ്യമാക്കുന്നതിന് വേണ്ട യോഗ്യതകളും സോഫ്ട്‍വെയറിൽ രേഖപ്പെടുത്തുന്നതിലൂടെ ഓരോ ആനുകൂല്യങ്ങളും ലഭിക്കാൻ അർഹരായവരുടെ പട്ടിക വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കും. അതോടൊപ്പം, പദ്ധതികളുടെ വിശദാംശങ്ങൾ മൊബൈൽ മെസ്സേജുകളായി കുടുംബാംഗങ്ങൾക്ക് ലഭിക്കുകയും ചെയ്യും. അത്യാവശ്യ ഘട്ടങ്ങളിൽ ശബ്ദ സന്ദേശങ്ങൾ അയക്കുവാനുള്ള ക്രമീകരണം സോഫ്ട്‍വെയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഓരോ കുടുംബ നാഥനും അവരുടെ മൊബൈൽ ഫോൺ ഉപയോഗിച്ച പ്രവർത്തിപ്പിക്കാവുന്ന തരത്തിൽ ഒരു വെബ് പോർട്ടൽ സജ്ജീകരിച്ചിരിക്കുന്നു. അതിൽ ലോഗിൻ ചെയ്തു പഞ്ചായത്ത് അറിയിപ്പുകളും, പദ്ധതി വിവരങ്ങളും ലഭ്യമാക്കുവാൻ സാധിക്കും. കൂടാതെ വ്യക്തിഗത ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കുവാനും സാധിക്കുന്നതാണ്. പഞ്ചായത്തിലെ ഓരോ വ്യക്തിക്കും അവരുടെ ആവശ്യങ്ങളും പരാതികളും രേഖപ്പെടുത്തുവാനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. ബ്ലഡ് ഡോണേഴ്സ് ഫോറം, ക്രിട്ടിക്കൽ അലെർട് സിസ്റ്റം, ടെലിഫോൺ ഡയറക്ടറി എന്നിവ ഈ സോഫ്ട്‍വെയറിന്റെ മറ്റു മേന്മകളാണ്.

NEWS
  • അയ്മനം ഗ്രാമപഞ്ചായത്ത് 15 ആം വാർഡ് ചരിത്രം കുറിക്കുന്നു. ശ്രീമതി ദേവകി മെമ്പർ ആയിട്ടുള്ള വാർഡ് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ വാർഡ് ആയി ബഹുമാനപ്പെട്ട കേന്ദ്ര സാമൂഹ്യ ക്ഷേമ വകുപ്പ് സഹമന്ത്രി ശ്രീ കൃഷ്ണ പാൽ ഗുർജർ ഉദ്‌ഘാടനം ചെയ്യുന്നു
  • അയ്മനം പഞ്ചായത്ത് 15 ആം വാർഡ് കുടുംബാംഗങ്ങളുടെ വിവര ശേഖരണം പൂർത്തിയാക്കിയതായി വാർഡ് അംഗം ശ്രീമതി ദേവകി ടീച്ചർ അറിയിച്ചു. വ്യക്തിഗത അനുകൂല്യങ്ങൾക്കുള്ള അപേക്ഷ പോർട്ടൽ സംവിധാനത്തിലൂടെ സമർപ്പിക്കാവുന്നതാണ്
EVENTS
  • അയ്മനം ഗ്രാമപഞ്ചായത്ത് 15 ആം വാർഡ് ഡിജിറ്റലൈസഷന്റെ ഭാഗമായി വെബ്സൈറ്റ്, സോഫ്റ്റ്‌വെയർ, മെംബേർസ് പോർട്ടൽ തുടങ്ങിയവ പ്രവർത്തന സജ്ജമാക്കി ഉൽഘാടനം ചെയ്തു.

Panchayath At A Glance